Skip to main content

ക്വാറികളുടെ നിരോധനം പിന്‍വലിച്ചു

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റയുടെ റെഡ് അലെര്‍ട്ട് മുന്നറിയിപ്പിനെ തുടര്‍ന്നു ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനുണ്ടായിരുന്ന നിരോധനം നീക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവായി.
കൊണ്ടോട്ടി താലൂക്കില്‍ വാഴയൂര്‍ വില്ലേജിലെ ഹൈഗ്രിപ്പ് ക്രഷേര്‍സ്, ഏറനാട് താലൂക്കില്‍ വെറ്റിലപ്പാറ വില്ലേജിലെ ചെറുപാറ ഗ്രാനൈറ്റ്‌സ്, പെരകമണ്ണ വില്ലേജിലെ  മുബാറക് ക്രഷര്‍ യൂണിറ്റ് എന്നിവയുടെ നിരോധനം നിലനിര്‍ത്തിയാണ് മറ്റു ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്.

 

date