Skip to main content

സീറോ വേസ്റ്റ് മലപ്പുറം: സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടം പാലിക്കണം

     'സീറോ വേസ്റ്റ് മലപ്പുറം' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഹരിത ചട്ടം പാലിക്കണം. ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി ജില്ലയിലെ മുഴുവന്‍ ഓഫീസുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. മാലിന്യം ശേഖരിക്കുന്നതിനായി ഓഫീസുകള്‍ ചാക്കുകള്‍ കരുതണം. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങളും  മറ്റുള്ളവയും വേര്‍തിരിച്ച് വെവ്വേറെ ചാക്കുകളിലാണ് നിക്ഷേപിക്കേണ്ടത്. ചാക്കുകള്‍ നിറയുമ്പോള്‍ സീറോ വേസ്റ്റ് വളന്റിയര്‍മാര്‍ ശേഖരിച്ച് സംസ്‌കരണ കേന്ദ്രത്തില്‍ എത്തിക്കും. അവിടെ നിന്നും തരം തിരിച്ച് പുനരുപയോഗിത്തിനായി നല്‍കും. പേപ്പര്‍മാലിന്യങ്ങള്‍ പേപ്പര്‍ പള്‍പ്പുണ്ടാക്കുതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കയര്‍,പൈപ്പ് എന്നിവ ഉണ്ടാക്കുതിനുമാണ് ഉപയോഗിക്കുന്നത്  ജൈവ മാലിന്യങ്ങള്‍ വളമാക്കി മാറ്റുകയാണ് ചെയ്യുക. ജൈവ മാലിന്യം ഇടുന്നതിനായി വേസ്റ്റ് ബിന്നുകളും നല്‍കിയിട്ടുണ്ട്.
    പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഇതിന് പുറമെ എല്ലാ വകുപ്പ് ജീവനക്കാര്‍ക്കും പ്രത്യേകം ബോധവത്കരണ ക്ലാസുകളും നല്‍കി. മേല്‍നോട്ടത്തിനായി എല്ലാ ഓഫീസിലും ഗ്രീന്‍പ്രോട്ടോകോള്‍ കോഡിനേറ്ററെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
    വിവിധ വകുപ്പുകള്‍ക്കു കീഴില്‍ നടക്കുന്ന പൊതുപരിപാടികളിലും മറ്റും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും വേണ്ട സഹായങ്ങള്‍ക്കും രണ്ട് ദിവസം മുമ്പെങ്കിലും സഹായകേന്ദ്രത്തില്‍ അറിയിക്കണം.ജൈവ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനും അവ പ്രാവര്‍ത്തികമാക്കുന്നതിനും അതത് വകുപ്പുകളുടെ സഹകരണത്തോടെ ആവശ്യമായ സഹായത്തിന് സീറോ വേസ്റ്റ് കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോഡിനേറ്റര്‍ പി മുഹമ്മദ് റസീന്‍ അറിയിച്ചു. ഫോണ്‍: 9037991411

 

date