Skip to main content

മദ്രസ്സാദ്ധ്യാപിക ക്ഷേമനിധി ബോര്‍ഡ്  പ്രഥമ യോഗം ചേര്‍ന്നു

    പുതുതായി രൂപീകരിച്ച മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ പ്രഥമ യോഗം തിരവനന്തപുരത്ത് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ഡോ.കെ.ടി ജലീലിന്റെ ചേംബറില്‍ ചേര്‍ന്നു. ചെയര്‍മാന്‍ സൂര്യ ഗഫൂര്‍ അധ്യക്ഷനായിരുന്നു. കോഴിക്കോട് ചക്കോലത്ത് കുളത്തുളള കെ.യു.ആര്‍.ഡി.എഫ്.സി കെട്ടിടത്തില്‍ ബോര്‍ഡിന് ആസ്ഥാന ഓഫീസ് ഒരുക്കാന്‍ യോഗം തീരുമാനിച്ചു. ആസ്ഥാന ഓഫീസ് സജ്ജമാകുന്നത് വരെ ബോര്‍ഡ് യോഗങ്ങള്‍ കരിപ്പൂരിലുളള ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നടത്താന്‍ ധാരണയായി. അടുത്ത ബോര്‍ഡ് യോഗം ഡിസംബര്‍ എട്ടിന് ചേരും. ക്ഷേമനിധി ബോര്‍ഡിന്റെ റൂള്‍സ് ജനുവരി 31 നകം പ്രസിദ്ധീകരിക്കാന്‍ ധാരണയായി. ക്ഷേമനിധി അംഗങ്ങളുടെ എണ്ണം നിലവില്‍ 17321 ആണ്. ഇത് അന്‍പതിനായിരമായി വര്‍ദ്ധിപ്പിക്കാന്‍ വിവിധ സംഘടനകളെ ഏകോപ്പിപ്പിച്ച് ക്യാമ്പയിന്‍ നടത്താനും തീരുമാനമായി.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി ഷാജഹാന്‍, ചെയര്‍മാന്‍ സൂര്യ ഗഫൂര്‍, അംഗങ്ങളായ സിദ്ധിഖ് മൗലവി ഐലക്കത്ത്, ഹാജി പി.കെ, മുഹമ്മദ്, എ.ഖമറുദ്ദീന്‍ മൗലവി, പി.സി സഫിയ, അഡ്വ. എ.കെ ഇസ്മാഈല്‍ വഫ, ഒ.ഷംസു, ഒ.പി.ഐ കോയ, അഹമ്മദ് ദേവര്‍കോവില്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. മൊയ്തീന്‍കുട്ടി എ.ബി, നിയമവകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.എ ശ്രീലത, ധനകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി വി.കെ രാജന്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ദിലീപ്കുമാര്‍ വി.ആര്‍, ക്ഷേമനിധി മാനേജര്‍ അബ്ദുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു.

date