Skip to main content

റിപ്പബ്ലിക്‌ ദിന ഡിക്ലമേഷന്‍ മത്സരം

റിപ്പബ്ലിക്‌ ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര മുഖേന ബ്ലോക്ക്‌ തലം മുതല്‍ ദേശീയ തലം വരെ ക്രമാനുസരണം നടത്തിവരുന്ന റിപ്പബ്ലിക്‌ ദിന പ്രസംഗം മത്സര പരമ്പരയിലെ സംസ്ഥാനതല ഫൈനല്‍ റൗണ്ട്‌ പ്രസംഗം മത്സരം ഡിസംബര്‍ 8 രാവിലെ 10 ന്‌ തൃശൂര്‍ കോസ്റ്റ്‌ഫോര്‍ഡ്‌ ഹാളില്‍ നടക്കും. പരിപാടിയുടെ ഉദ്‌ഘാടനം ഡി ഐ ജി അനൂപ്‌ കുരുവിള ജോണ്‍ നിര്‍വഹിക്കും. നെഹ്‌റു യുവ കേന്ദ്ര സംസ്ഥാന കോര്‍ഡിനേറ്റര്‍ എസ്‌ സതീഷ്‌ അദ്ധ്യക്ഷത വഹിക്കും. എന്‍ എസ്‌ എസ്‌ കോര്‍ഡിനേറ്റര്‍ പ്രൊഫ. കെ എന്‍ രമേഷ്‌ ആശംസ നേരും. നെഹ്‌റു യുവ കേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ ജെയ്‌ന്‍ ജോര്‍ജ്ജ്‌ സ്വാഗതവും ഒ നന്ദകുമാര്‍ നന്ദിയും പറയും. പ്രളയദുരിതത്തില്‍ രക്ഷകരായ യൂത്ത്‌ ക്ലബുകളെ ആദരിക്കും. 

date