Skip to main content

സംസ്ഥാന സഹകരണ ബാങ്ക് നവീകരണത്തിന്റെയും നൂതന ബാങ്കിംഗ്  സേവനങ്ങളുടെയും ഉദ്ഘാടനം ഡിസംബർ 17ന്

 

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ നവീകരണത്തിന്റെയും നൂതന ബാങ്കിംഗ് സേവനങ്ങളുടെയും ഉദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഡിസംബർ 17ന് നിർവഹിക്കും. രാവിലെ 11ന് മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സഹകരണ ബാങ്ക് പാർട്ട് ടൈം അഡ്മിനിസ്‌ട്രേറ്റർ വി. സനൽകുമാർ അധ്യക്ഷത വഹിക്കും. സഹകരണവകുപ്പ് സെക്രട്ടറി മിനി ആൻറണി മുഖ്യാതിഥിയായിരിക്കും. സഹകരണ രജിസ്ട്രാർ എസ്. ഷാനവാസ്, സംസ്ഥാന സഹകരണ ബാങ്ക് എം.ഡി ഇ. ദേവദാസൻ, സി.ജി.എം കെ.സി. വാമദേവൻ തുടങ്ങിയവർ സംബന്ധിക്കും.

പി.എൻ.എക്സ്. 5525/18

date