Skip to main content

ജൈവ വൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കി വർക്കല നഗരസഭ

 

വർക്കല  നഗരസഭ പരിധിയിലെ നടയറ, പൊയ്ക, കുരക്കണ്ണി എന്നിവിടങ്ങളിലെ സർക്കാർ സ്‌കൂളുകളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ  യജ്ഞത്തിന്റെ ഭാഗമായി  ജൈവ വൈവിധ്യ ഉദ്യാനങ്ങൾ ഒരുങ്ങുന്നു. പ്രകൃതിയോടൊപ്പം  പ്രകൃതിയുടെ ഭാഗമായി  വിദ്യാർഥികൾ വളരണം എന്ന ഉദ്ദേശത്തോടെയാണ് ജൈവ വൈവിധ്യ ഉദ്യാനങ്ങൾ തയ്യാറാക്കുന്നത്.
ഇതിന്റെ  ഭാഗമായി വിദ്യാലയങ്ങളിൽ ഫലവൃക്ഷ തൈകളും പൂച്ചെടികളും വച്ച് പിടിപ്പിക്കും.  കൂടാതെ ബട്ടർഫ്ളൈ പാർക്കും മീൻ കുഞ്ഞുങ്ങളെ വളർത്തുന്നതിനായി ചെറു കുളങ്ങളും നിർമിക്കും.  രണ്ട് ലക്ഷം രൂപയാണ് പദ്ധതി തുക.  വിദ്യാലയം തന്നെ ഒരു പാഠപുസ്തകമായി മാറുന്ന പദ്ധതിയാണ് ഇതെന്നും രണ്ടാം ഘട്ടമായി കൂടുതൽ സ്‌കൂളുകളിൽ ജൈവ വൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കുമെന്നും  നഗരസഭാ ചെയർപേഴ്‌സൻ ബിന്ദു ഹരിദാസ് പറഞ്ഞു.
(പി.ആർ.പി. 2793/2018)

 

date