Skip to main content

സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് ഇന്ന്

 ജില്ലാ ആര്‍ച്ചറി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 31-ാമത് സംസ്ഥാന ജൂനിയര്‍ പുരുഷ-വനിതാ ചാമ്പ്യന്‍ഷിപ്പ് കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളില്‍  രാവിലെ 10ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.14 ജില്ലകളില്‍ നിന്നായി 200ലധികം കായികതാരങ്ങളാണ് ആര്‍ച്ചറിയില്‍ പങ്കെടുക്കുന്നത്. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.കെ.കെ നാരായണന്‍ അധ്യക്ഷനാകും. സംസ്ഥാന ആര്‍ച്ചറി അസോസിയേഷന്‍  സെക്രട്ടറി ഡോ.ജോറിസ് പൗലോസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. രാവിലെ ഏഴിന് പതാക ഉയര്‍ത്തിയതിന് ശേഷം മത്സരങ്ങള്‍ ആരംഭിക്കും. ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്ന സംസ്ഥാന ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ തെരഞ്ഞടുക്കുകയും ചെയ്യും. പരിപാടിയില്‍  ജില്ലാ ആര്‍ച്ചറി അസോസിയേഷന്‍ പ്രസിഡന്റ് കെ സതീഷ് നമ്പ്യാര്‍ സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം.അച്യുതന്‍ നന്ദിയും പറയും.

date