Skip to main content

പ്രളയബാധിതര്‍ക്ക്‌ ഉപജീവന  പദ്ധതിയുമായി കുടുംബശ്രീ

പ്രളയബാധിതരുടെ ഉപജീവനത്തിനും നവകേരളനിര്‍മ്മാണത്തിനുമായി കുടുംബശ്രീ വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന എറൈസ്‌ ക്യാമ്പയിന്‍ ജില്ലയില്‍ തുടങ്ങി. ഡാറ്റാ എന്‍ട്രി, പ്ലബിങ്‌, ഇലക്‌ട്രോണിക്‌ റിപ്പയറിങ്‌, ഇലക്‌ട്രിക്കല്‍ വര്‍ക്ക്‌സ്‌, കൃഷി അനുബന്ധ ജോലികള്‍, ഹൗസ്‌ കീപ്പിങ്‌, ഹൗസ്‌ മെയ്‌ഡ്‌, ഡേ കെയര്‍, സെയില്‍ എന്നിവയില്‍ അഭിരുചിയുളളവര്‍ക്കാണ്‌ പരിശീലനം. കുടുംബശ്രീ അംഗീകൃത പരിശീലന സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന പരിശീലനശേഷം സംരംഭം തുടങ്ങുന്നതിനുളള സഹായം നല്‍കും. ഇത്തരത്തില്‍ ജില്ലയില്‍ 4000 പേര്‍ക്ക്‌ പരിശീലനം നല്‍കുവാനാണ്‌ ലക്ഷ്യം. കുടുംബശ്രീയുമായി ബന്ധപ്പെട്ട്‌ മേല്‍പ്പറഞ്ഞ്‌ മേഖലകളില്‍ താല്‍പര്യമുളളവര്‍ക്ക്‌ രജിസ്‌ട്രേഷന്‍ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487 - 2362517.

date