Skip to main content

പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ മാര്‍ച്ച്‌ 31 പൂര്‍ത്തീകരിക്കണം : ജില്ലാ കളക്‌ടര്‍ 

വടക്കാഞ്ചേരി നിയോജകമണ്‌ഡലത്തില്‍ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന സ്വയം പര്യാപ്‌ത ഗ്രാമം പദ്ധതി, അംബേദ്‌കര്‍ സ്വാശ്രയ ഗ്രാമം പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ കളക്‌ടര്‍ ടി വി അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം നിര്‍ദ്ദേശം നല്‍കി. അനില്‍ അക്കര എംഎല്‍എ യുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. വടക്കാഞ്ചേരി ബ്ലോക്കിലെ കിഴക്കേക്കര മണലിത്തറ, റെയില്‍വേ സ്റ്റേഷന്‍, വെട്ടാംകോട്‌, വെടിപ്പാറ, പുഴക്കല്‍ ബ്ലോക്കിലെ പാരിക്കാട്‌, കറവപ്പാനഗര്‍, അംബേദ്‌കര്‍ കോളനികളിലെ നിര്‍മ്മാണ പ്രവൃത്തികളാണ്‌ യോഗം വിലയിരുത്തിയത്‌. കിഴക്കേര മണലിത്തറ കോളനികളില്‍ റോഡ്‌, കിണര്‍, കാനനിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ബാക്കിയുളള നവീകരണ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. റെയില്‍വേ സ്റ്റേഷന്‍ കോളിനിയിലെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ മാര്‍ച്ച്‌ 31 നകം തീര്‍ക്കാന്‍ നിര്‍വഹണ ഏജന്‍സികള്‍ക്ക്‌ യോഗം നിര്‍ദ്ദേശം നല്‍കി. വെട്ടാംകോട്‌ കോളിനിയില്‍ കാനനിര്‍മ്മാണം 75 ശതമാനം പൂര്‍ത്തീകരിച്ചു. ബാക്കി പണികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കണം. വെട്ടിപ്പാറ കോളനിയിലെ വീടുകളുടെ അറ്റകുറ്റപ്പണികള്‍ 80 ശതമാനം പൂര്‍ത്തീകരിച്ച്‌ കഴിഞ്ഞു. കാനനിര്‍മ്മാണം പൂര്‍ത്തിയാക്കി. സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണം പകുതി തീര്‍ത്തു. കറവപ്പാനഗര്‍ കോളനിയിലെയും അംബേദ്‌കര്‍ കോളിനിയിലേയും പണികള്‍ക്കുളള എസ്റ്റിമേറ്റ്‌ നിര്‍മ്മതി കേന്ദ്രം തയ്യാറാക്കി വരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. യോഗത്തില്‍ പരമാവധി ഓരോ വീടുകള്‍ക്കും അധികരിച്ച്‌ വരുന്ന തുക സന്നദ്ധ സംഘടനകള്‍ വഴി കണ്ടെത്തും സോളാര്‍ പാനലിന്‌ സ്ഥാപിക്കുന്നത്‌. കോര്‍പസ്‌ ഫണ്ടും വിനിയോഗിക്കും. എസ്‌ സി ജില്ലാ ഡവലപ്പ്‌മെന്റ്‌ ഓഫീസര്‍ സിന്ധു പരമേഷ്‌, നിര്‍വഹണ ഏജന്‍സി ഉദ്യോഗസ്ഥര്‍, ബ്ലോക്ക്‌ മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date