Skip to main content

മുതിർന്ന പൗരൻമാരുടെ ക്ഷേമം:  നിയമസഭാസമിതി സിറ്റിംഗ് 19ന് വയനാട്ടിൽ

 

കേരള നിയമസഭയുടെ മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതി ജനുവരി 19ന് രാവിലെ 11ന് വയനാട് ജില്ലാ കളക്‌ട്രേറ്റിലെ എ.പി.ജെ അബ്ദുൾ കലാം മെമ്മോറിയൽ ഹാളിൽ യോഗം ചേരും.  സമിതി അദ്ധ്യക്ഷൻ സി.കെ നാണു എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ മുതിർന്ന പൗരൻമാർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവർക്ക് ലഭ്യമാക്കേണ്ട വിവിധ സൗകര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യും.  പൊതുജനങ്ങൾക്കും മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾക്കും പരാതികളും നിർദ്ദേശങ്ങളും നല്കാം.

പി.എൻ.എക്സ്. 132/19

date