Skip to main content

ന്യൂമാറ്റ്‌സ്-സംസ്ഥാനതല അഭിരുചി പരീക്ഷ 19 ന്

 

സ്്കൂൾ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് എസ്.സി.ഇ.ആർ.ടി നടപ്പിലാക്കുന്ന ന്യൂമാറ്റ്‌സ് പദ്ധതിയുടെ സംസ്ഥാനതല അഭിരുചി പരീക്ഷ ജനുവരി 19 ന് രാവിലെ 10.30 മുതൽ 11.30 വരെ താഴെപ്പറയുന്ന ജില്ലാ കേന്ദ്രങ്ങളിൽ നടത്തും.

 

തിരുവനന്തപുരം- ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ്. പട്ടം.

കൊല്ലം- ഗവൺമെന്റ് മോഡൽ ബോയിസ് എച്ച്.എസ്.എസ്.കൊല്ലം.

പത്തനംതിട്ട- ഗവൺമെന്റ് എച്ച്.എസ്.എസ്.പത്തനംതിട്ട.

ആലപ്പുഴ- ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ്. ആലപ്പുഴ.

കോട്ടയം - ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. കോട്ടയം.

ഇടുക്കി- ജി.വി.എച്ച്.എസ്.എസ്. തൊടുപുഴ.

എറണാകുളം- ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്. ആലുവ.

തൃശൂർ- കാൾഡിയൻ സിറിയൻ എച്ച്.എസ്.എസ്. തൃശൂർ.

പാലക്കാട്- ബി.ഇ.എം. എച്ച്.എസ്.എസ്. പാലക്കാട്.

മലപ്പുറം- ജി.ബി.എച്ച്.എസ്.എസ്. മലപ്പുറം.

കോഴിക്കോട്- ഗവൺമെന്റ് മോഡൽ ബോയിസ് എച്ച്.എസ്.എസ്. മാനാഞ്ചിറ. 

വയനാട്- ജി.എച്ച്.എസ്.എസ്. കണിയാംപെറ്റ.

കണ്ണൂർ- തലശ്ശേരി ബ്രണ്ണൻ മോഡൽ എച്ച്.എസ്.എസ്.

കാസർഗോഡ്- ജി.എച്ച്.എസ്.എസ്.കാസർഗോഡ്

പി.എൻ.എക്സ്. 138/19

date