നവീകരിച്ച പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
അയ്യന്തോള്‍ കളക്ടറേറ്റിന് മുന്നിലുള്ള നവീകരിച്ച സിവില്‍ ലൈന്‍ പാര്‍ക്ക് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ 2017-18 വര്‍ഷത്തെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപയാണ് ഇതിനു ഉപയോഗിച്ചത്. കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങളുടെയും യോഗ ഹാളിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പാര്‍ക്കില്‍ ഓപ്പണ്‍, സ്റ്റേജ് നടപ്പാത എന്നിവയും ഒരുക്കിയിട്ടുണ്ട് . സിവില്‍ ലൈന്‍ വാക്കേഴ്സ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് , കൗണ്‍സിലര്‍മാരായ എ പ്രസാദ്, പ്രിന്‍സി രാജു, ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്റ്റ് മാനേജര്‍ എം എം ബോസ്കോ, സിവില്‍ ലൈന്‍ പാര്‍ക്ക് വാക്കേഴ്സ് ക്ലബ് സെക്രട്ടറി അഡ്വ കെ പി അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.
- Log in to post comments