Skip to main content

പ്രത്യേക പത്രക്കുറിപ്പ്‌ - 6 - 1000 ദിനങ്ങള്‍ - ഹൈടെക്ക്‌ തിളക്കവുമായി ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്‍െ്‌റ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലെയും 8 മുതല്‍ 12 ാം തരം വരെയുള്ള ക്ലാസ്‌മുറികള്‍ െൈഹടെക്‌ ആക്കിയതിന്‍െ്‌റ നേട്ടത്തിലാണ്‌ ജില്ലാ വിദ്യാഭ്യാസ രംഗമാണെന്ന്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും വിദ്യാലയങ്ങളെ മികവിന്‍െ്‌റ കേന്ദ്രങ്ങള്‍ ആക്കുന്നതിനും 13 വിദ്യാലയങ്ങള്‍ക്ക്‌ 5 കോടിരൂപ വീതവും 16 വിദ്യാലയങ്ങള്‍ക്ക്‌ 3 കോടിരൂപ വീതവും 60 വിദ്യാലയങ്ങള്‍ക്ക്‌ ഒരു കോടിരൂപയും അനുവദിച്ചു. ഈ വിദ്യാലയങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്‌. സ്‌കൂളുകള്‍ ഹൈടെക്‌ ആക്കുന്നതിന്‍െ്‌റ രണ്ടാം ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ്‌. ഇതിന്‍െ്‌റ ഭാഗമായി അടുത്ത ഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ എല്‍പി, യുപി സ്‌കൂളുകളിലെ ക്ലാസ്‌മുറികളും ഹൈടെക്‌ ആക്കും. 
എയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തനത്തിന്‌ പരമാവധി ഒരു കോടി രൂപ വരെയുള്ള സര്‍ക്കാര്‍ സഹായം ചലഞ്ച്‌ ഫണ്ടില്‍ ഉള്‍പ്പെടുത്തിയുള്ള പദ്ധതി പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരികയാണ്‌. സ്‌കൂളുകളിലെ ലാബ്‌ നവീകരണത്തിന്‌ ഊന്നല്‍ നല്‍കികൊണ്ടുള്ള പദ്ധതി പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കിവരികയാണ്‌. ചാലക്കുടി ഗവ. മോഡല്‍ ബോയ്‌സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 50 ലക്ഷം രൂപ ചെലവില്‍ ഐഡിയല്‍ ലാബ്‌ സംവിധാനം ഒരുക്കി. വിദ്യാര്‍ഥികളുടെ ഭാഷാ പരിജ്ഞാനം വര്‍ദ്ധിപ്പിക്കാനും നിരവധി പദ്ധതികളാണ്‌ വിജയകരമായി നടപ്പിലാക്കുന്നത്‌. മലയാളിത്തിളക്കം, സുരീലീ ഹിന്ദി, ഹലോ ഇംഗ്ലീഷ്‌ പരിശീലന പരിപാടികള്‍ എല്ലാ സ്‌കൂളുകളിലും നടപ്പിലാക്കുന്നു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ശ്രദ്ധ എന്നപേരില്‍ പ്രത്യേക പരിശീലനം വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ട്‌. ഇത്തരത്തില്‍ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്‍െ്‌റ ഭാഗമായി പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശേഷം ജില്ലയിലുണ്ടായിട്ടുളളതെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു.

 

date