Skip to main content

തെങ്ങ്, കവുങ്ങ് രോഗബാധ കൃഷി വിദഗ്ധർ സന്ദർശിച്ചു

 

തെങ്ങിലും കവുങ്ങിലും രോഗ-കീടബാധ രൂക്ഷമായതിനെ തുടർന്ന് ജില്ലയിലെ മലയോര മേഖലയായ  നടുവിൽ പഞ്ചായത്തിൽ കൃഷി വിദഗ്ധർ സന്ദർശനം നടത്തി. മണ്ണിന്റെ അമിത അമ്ലത്വം, സൂക്ഷ്മ മൂലകങ്ങളുടെ അഭാവം, കൂമ്പുചീയൽ, ചെമ്പൻചെല്ലിയുടെ ആക്രമണം എന്നിവയുടെ അനന്തരഫലമാണ് ഈ വിളകളുടെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണം എന്ന് വിദഗ്ധ സംഘം കണ്ടെത്തി. വിളകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഉചിത നിർദ്ദേശങ്ങളും വിദഗ്ധ സംഘം നൽകി.  

പടന്നക്കാട് കാർഷിക കോളേജിലെ എന്റമോളജി വിഭാഗം പ്രഫസർ ഡോ കെ എം ശ്രീകുമാർ, കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ പ്ലാന്റ് പാത്തോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസർ ഡോ യാമിനി വർമ്മ, കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം തലവൻ ഡോ പി ജയരാജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ സാവിത്രി, എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.   നടുവിൽ കൃഷി ഓഫീസർ ഡിക്‌സൻ ദേവസ്സി, കൃഷി അസിസ്റ്റന്റുമാർ,  ആത്മ, ലീഡ്‌സ്, വിള ആരോഗ്യ പദ്ധതിയിലെ ഉദ്യോഗസ്ഥർ, നടുവിൽ പഞ്ചായത്തിലെ കർഷകർ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.

 

date