Skip to main content

കിറ്റ്‌സിൽ പ്രഭാഷണ പരമ്പര 19 ന്

 

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസി (കിറ്റ്‌സ്) ന്റെ 30-ാം വാർഷികാചരണത്തോടനുബന്ധിച്ച് കിറ്റ്‌സിലെ ഇന്റർനാഷണൽ ട്രെയിനിംഗ് സെന്ററിൽ ഈ മാസം 19 ന് രാവിലെ പത്തിന് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക ടൂറിസവും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ മുൻ ചീഫ് സെക്രട്ടറി ഡോ.ഡി. ബാബുപോൾ പ്രഭാഷണം നടത്തും.

പി.എൻ.എക്സ്. 607/19

date