Skip to main content

സി.ഡിറ്റില്‍ മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

സി ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ മൊബൈല്‍ ജേര്‍ണലിസം, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ കോഴ്സ് ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ആറ് മാസം ദൈര്‍ഘ്യം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി (മൂന്ന്  മാസം ദൈര്‍ഘ്യം). കോഴ്സിന് അപേക്ഷിക്കാനുളള അവസാന തീയതി ഫെബ്രുവരി 26. താല്‍പര്യമുളളവര്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിനു സമീപമുളള സി.ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍ - 0471 2721917, 8547720167. വെബ്സൈറ്റ് - ംംം.രരറരറശ.േീൃഴ. 

date