Skip to main content

മലബാറിന്റെ തനത് വിഭവങ്ങളുമായി കുടുംബശ്രീ

വിഭവങ്ങളുടെ പേര് കൊണ്ടും രുചി വൈവിധ്യങ്ങള്‍ കൊണ്ടും ശ്രദ്ധേയമാകാറുള്ള കുടുംബശ്രീയുടെ ഭക്ഷ്യമേള ഇത്തവണയും പതിവ് തെറ്റിച്ചില്ല. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയില്‍ വേറിട്ട രുചികള്‍ അറിയാന്‍ ആദ്യദിനം തന്നെ ആളുകള്‍ ഒഴുകിയെത്തി. 
ചതിക്കാത്ത സുന്ദരികള്‍, സ്വര്‍ഗ കോഴി, ചിക്കന്‍ നുറുക്കി വറുത്തത്, അമ്മായി ചുട്ട കോഴി, വന റാണി ചിക്കന്‍, ചിക്കന്‍ പൊള്ളിച്ചത് തുടങ്ങി ഇറച്ചി വിഭവങ്ങളാണ് ഇത്തവണ മേളയുടെ മുഖ്യ ആകര്‍ഷണം.പഴം നിറച്ചത്, ബീഫ് ഉലര്‍ത്തിയത്, ചട്ടിപത്തിരി, ഉന്നക്കായ, കിളിക്കൂട്, മലബാര്‍ ദം ബിരിയാണി, വിവിധ തരം ഫ്രഷ് ജ്യൂസുക്കള്‍, വിവിധ തരം പായസം, കടല്‍ - കായല്‍ വിഭവങ്ങള്‍, കപ്പ - മീന്‍ കറി തുടങ്ങി ജനപ്രീയ ഇനങ്ങളുമുണ്ട്. ജില്ലയിലെ അഞ്ച് കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നായി മുപ്പത് വനിതാ സംരംഭകരാണ് മേളയില്‍ പങ്കെടുക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ട്രാന്‍സ്ജന്റെര്‍സ് ഗ്രൂപ്പായ പുനര്‍ജ•മാണ് ജ്യൂസ് കോര്‍ണര്‍ നടത്തുന്നത്. വെയിലിലും ചൂടിലും തളര്‍ന്നെത്തുന്നവരെ കാത്ത് കാരറ്റ്, ഓറഞ്ച്, മിക്സഡ് ഫ്രൂട്ട്സ്, പച്ച മാങ്ങ, തണ്ണി മത്തന്‍ ജ്യൂസുകളാണ് കോര്‍ണറില്‍ ഒരുക്കിയിരിക്കുന്നത്. 
കുടുംബശ്രീ  ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഗിരീഷ്, പ്രോഗ്രാം മാനേജര്‍ നീതു, ഐഫ്രം പ്രതിനിധികളായ സജിത്, മഹേഷ്, എന്നിവരാണ് ഭക്ഷ്യ മേളയ്ക്ക് നേതൃത്വം നല്‍കുന്നത്.

 

date