Skip to main content

കവിതാ ശില്‍പശാല ഇന്ന് (ഫെബ്രുവരി 22)

സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാതല കവിതാ ശില്‍പശാല സംഘടിപ്പിക്കുന്നു. ഇന്ന് (ഫെബ്രുവരി 22) രാവിലെ പത്തിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ശില്‍പശാല പ്രശസ്ത കവികളായ മുരുകന്‍ കാട്ടാക്കട, ശ്രീദേവി, ബിജു ബാലകൃഷ്ണന്‍ എന്നിവര്‍ നയിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 12 ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ നടത്തിയ കവിതാ ശില്‍പശാലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട  യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ 50 കുട്ടികളാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികള്‍ രചിക്കുന്ന കവിതകളുടെ സമാഹാരം വൈകിട്ട് മൂന്നിനു നടക്കുന്ന വിദ്യാഭ്യാസ സെമിനാറിന്റെ ഉദ്ഘാടന വേദിയില്‍ പ്രകാശനം ചെയ്യും.
(പി.ആര്‍.പി. 255/2019)

 

date