Skip to main content

അവയവദാന ബോധവത്കരണ പരിപാടികളുമയി സ്നേഹസ്പര്‍ശം

മസ്തിഷ്‌ക മരണാനന്തരമുള്ള അവയവദാനത്തിന്റെ  ബോധവത്കരണാര്‍ത്ഥം അവയവദാന പ്രവര്‍ത്തനങ്ങളിലെ പുതിയ ശസ്ത്രക്രിയ, നിയമമാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച് സ്നേഹസ്പര്‍ശവും ഐ.എം.എ കോഴിക്കോടും മൃതസഞ്ജീവനിയും ചേര്‍ന്ന് ബോധവല്‍കരണ ക്ലാസ് സംഘടിപ്പിക്കും.  ഫെബ്രുവരി 24 ന് രാവിലെ ഐ.എം.എ ഹാളിലാണ് പരിപാടി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, മലപ്പുറം, പാലക്കാട്, ജില്ലകളിലെ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളിലെ പ്രതിനിധികള്‍ക്കായി വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവര്‍ ക്ലാസെടുക്കും. ഉച്ചയ്ക്ക് 2.30 ന് ജില്ലയിലെ അവയവദാതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കലും ആരോഗ്യരംഗത്തുള്ളവരുടെ അവയവദാന സമ്മതപത്ര സമര്‍പ്പണവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സാംബശിവ റാവു, ഐ.എം.എ പ്രതിനിധികള്‍, ആരോഗ്യ-സാമൂഹ്യ പ്രവര്‍ത്തകര്‍, നഴ്സിംഗ്, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date