Skip to main content

ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ അക്ഷയ സേവനങ്ങള്‍ നല്‍കുന്നതിനായി ക്യാമ്പ് സംഘടിപ്പിക്കുന്നു

 

 

അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തില്‍ 2019 ഫെബ്രുവരി 23, 24 തിയതികളിലായി സൊസൈറ്റിക്കുടിയില്‍   ഇടമലക്കുടി നിവാസികള്‍ക്ക് വേണ്ടി വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നതിലേക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു.  ക്യാമ്പില്‍ ആധാര്‍ എന്റോള്‍മെന്റ്, ആധാര്‍ വിവരങ്ങള്‍ തിരുത്തല്‍, ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസുടെ സാക്ഷ്യപ്പെടുത്തിയ കത്ത് (ജനന തിയതി തിരുത്തുന്നതിന്) ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, കുട്ടികളാണെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതാണ്) ഇലക്ഷന്‍ ഐ ഡി കാര്‍ഡ് (ഫോട്ടോ, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് /എസ് എസ് എല്‍ സി /ജനന സര്‍ട്ടിഫിക്കറ്റ്), റേഷന്‍ കാര്‍ഡ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുളള അപേക്ഷ, കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടില്‍ നേരിട്ട് നല്‍കുന്ന പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അപേക്ഷ (കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്ക്, ആധാര്‍കാര്‍ഡ്) എന്നീ സേവനങ്ങള്‍ പ്രദേശവാസികള്‍ക്ക് നല്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടമലക്കുടി അക്ഷയയുമായോ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. 

ഫോണ്‍ നം- 8078983591 ,  04862 232215 .

date