Post Category
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ യോഗത്തില്‍ അനസ് ഇബ്രാഹിം, അബ്ദുള്‍ സലാം പി ഖാദര്‍, കെ.പി തോമസ്, കെ.റ്റി. ബിനു, ഷേര്‍ളി ആന്റണി എന്നിവരെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ റോസമ്മ, മെമ്പര്‍ കെ.എല്‍ ജോസഫ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം. സുകുമാരന്‍, വിവിധ എക്സ് ഒഫിഷ്യോ അംഗങ്ങള്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍മാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് എന്‍. മായാദേവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
date
- Log in to post comments