Skip to main content

ഭക്ഷ്യഭദ്രതാ നിയമം; ക്ലാസെടുത്തു 

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യഭദ്രതാ നിയമം 2013 നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി താലൂക്കിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തില്‍ പഠനക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.  കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ വി.പി.രാജീവന്‍ സ്വാഗതവും അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍.ടി.സി നന്ദിയും രേഖപ്പെടുത്തി.  എന്‍.എഫ്.എസ്.എ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സത്യജിത്ത്(ഹെഡ് ക്ലാര്‍ക്ക്, ജില്ലാ സപ്ലൈ ഓഫീസ്, കോഴിക്കോട്) ക്ലാസ് എടുത്തു.  റേഷനിംഗ് ക്ലാര്‍ക്ക് സുരേഷ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ സി.എം.ദിനചന്ദ്രന്‍, ലിജി.എന്‍, സജിത.എസ്.കെ, സതീഷ്ചന്ദ്രന്‍ എന്നിവര്‍ പരിപാടി്ക്ക് നേതൃത്വം നല്‍കി.

date