Skip to main content

ഒപ്പം 50 പരാതികള്‍ ലഭിച്ചു 

 

ജില്ലാ ഭരണകൂടം നടപ്പാക്കുന്ന 'ഒപ്പം'പദ്ധതിയുടെ മൂന്നാമത് അദാലത്ത് കലക്ടര്‍ എസ് .സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ചെക്ക്യാട്  നടന്നു. അദാലത്തില്‍  വിവിധ വിഷയങ്ങളില്‍ 50 പരാതികള്‍ ലഭിച്ചു. പരാതികള്‍ കേട്ട ശേഷം അവയിലെ തുടര്‍നടപടികള്‍ സംബന്ധിച്ച് കലക്ടര്‍ ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി.ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുകള്‍ ആവശ്യമുള്ള, പഞ്ചായത്ത് നിര്‍ദേശിച്ച പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു. അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളില്‍ തത്സമയ പരിഹാരവും നിര്‍ദേശിച്ചു. 

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് കലക്ടറുടെ നേതൃത്വത്തില്‍ എല്ലാ ആഴ്ചകളിലും പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിച്ച് തീര്‍പ്പുകല്‍പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പുതുസംരംഭമാണ് ഒപ്പം. 
അദാലത്തില്‍   ഡെപ്യൂട്ടി  കളക്ടര്‍ സി  ബിജു  , ചെക്യാട് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് , പഞ്ചായത്ത് സെക്രട്ടറി , വൈസ് പ്രസിഡന്റ് , സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍,  എസ് എച് ഒ മാര്‍,  എഞ്ചിനീയര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, എസ്.സി/ എസ്.ടി പ്രമോട്ടര്‍മാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുത്തു

date