Skip to main content

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം; സെമിനാറുകള്‍ക്ക് തുടക്കമായി

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല തിരൂര്‍ പ്രാദേശിക കേന്ദ്രം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍  സെമിനാര്‍ സംഘടിപ്പിച്ചു.  'ഭാഷയും സംസ്‌കാരവും' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. പി.ഗീത ഉദ്ഘാടനം ചെയ്തു.
മാതൃഭാഷയെ സംരക്ഷിക്കുമ്പോള്‍ വിവേചനമനുഭവിച്ചവരുടെ  ഭാഷയ്ക്കും പ്രാധാന്യം ലഭിക്കുന്നുവെന്നും നിത്യജീവിതത്തില്‍ കഴിയുന്നിടത്തോളം മലയാളത്തെ  പ്രയോഗികമാക്കണമെന്നും  അവര്‍ പറഞ്ഞു.   സെമിനാറില്‍ യൂണിവേഴ്‌സിറ്റി കോളേജ് അസോസിയേറ്റ് പ്രൊഫസര്‍  ഡോ. വി.പി മാര്‍ക്കോസ്, മലയാളം സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ.കെ.എം ഭരതന്‍, സംസ്‌കൃത സര്‍വ്വകലാശാല മലയാളം വിദ്യാര്‍ത്ഥി  നിസ്തുല്‍ രാജ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെ.ടി ഷംഷാദ് ഹുസൈന്‍, ഡോ. ഇ. കെ രാജന്‍, ഡോ. ഉണ്ണികൃഷ്ണപിള്ള, ഡോ. നസീറ എം. എസ്, അഞ്ജുഷ, സജീവ് എന്‍.യു, ഉജ്ജ്വല, അതുല്യ ശശി എന്നിവര്‍ സംസാരിച്ചു. സെമിനാറിനൊടനുബന്ധിച്ച് ചര്‍ച്ചകളും നടന്നു

ഇന്ന്  (ഫെബ്രു 22, വെള്ളി) ഇതേ വേദിയില്‍ വൈകീട്ട്  മൂന്നിന്  അരനൂറ്റാണ്ട് പിന്നിട്ട മലപ്പുറം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെമിനാറില്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി  ചെയര്‍മാന്‍ ടി.കെ ഹംസ, കെ.പി രമണന്‍, ഡോ.ഹുസൈന്‍ രണ്ടത്താണി, ഡോ. ഷംഷാദ് ഹുസൈന്‍ എന്നിവര്‍ സംസാരിക്കും.

 

date