Skip to main content

ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും മന്ത്രി ഡോ.കെ ടി ജലീല്‍

സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ സുസ്ഥിതിക്കും ക്ഷേമത്തിനുമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന്  ഉന്നതവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ ടി  ജലീല്‍ പറഞ്ഞു. ഭിന്നശേഷിയിലുള്ള യുവജനതക്കായി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ആദ്യത്തെ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗിന്റെ  സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന ഭിന്നശേഷിക്കാരെ സാക്ഷിനിര്‍ത്തിയാണ്   ഉന്നത വിദ്യാഭ്യാസ മന്ത്രി ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള ആദ്യത്തെ പ്രീമാരിറ്റല്‍ കൗണ്‍സിലിങ് ഉദ്ഘാടനം ചെയ്തത്.  സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി വിവിധതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വിദ്യാഭ്യാസത്തിലൂടെ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായി സംസ്ഥാനസര്‍ക്കാര്‍ സവിശേഷമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി  പറഞ്ഞു.  അതിന്റെ ഭാഗമായി ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി അവരുടെ ഔദ്യോഗിക പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യവും പരിഗണനയിലാണെന്നും അദ്ദേഹം  പറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. സി.മോഹന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് മെമ്പര്‍ കെ.കെ.ഹനീഫ,  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ.ടി.എ. അബ്ദുല്‍ മജീദ്, അബിലിറ്റി ഫൗണ്ടഷന്‍ ഫോര്‍ ഡിസെബിലിറ്റി സെന്റര്‍ സെക്രട്ടറി മുസ്തഫ മദനി, അബിലിറ്റി ആര്‍ട്‌സ് ആന്റ സയന്‍സ് കൊളെജ ഫോര്‍ ഹിയറിങ് ഇമ്പയെഡ പ്രിന്‍സിപ്പാള്‍ നസീം, കോഴിക്കോട് ന്യൂനപക്ഷ യുവ ജന പരിശീലന കേന്ദ്ര പ്രിന്‍സിപ്പാള്‍. പ്രൊഫ. എം.അബ്ദു റഹിമാന്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍  ഡോ.എ. ബി.മൊയ്ദീന്‍ കുട്ടി, വേങ്ങര ന്യൂനപക്ഷ യുവ ജന പരിഷീലന കേന്ദ്ര പ്രിന്‍സിപ്പാള്‍ പ്രൊഫ. പി. മമ്മദ് എന്നിവര്‍ സംസാരിച്ചു.

 

date