Skip to main content

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ചങ്ങാതിക്കൂട്ടം ഒരുങ്ങുന്നു

 

മലപ്പുറം സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ കിടപ്പിലായ കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള ചങ്ങാതിക്കൂട്ടങ്ങള്‍ വരുന്നു. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതല പരിപാടികളുടെ സംഘാടനവുമായി ബന്ധപ്പെട്ട ഏകദിന അവലോകന പരിശീലന പരിപാടി മലപ്പുറം ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ നടന്നു. ഉപജില്ലാവിദ്യഭ്യാസ ഓഫീസര്‍ പി ഉസൈന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ടോമി മാത്യൂ അദ്ധ്യക്ഷത വഹിച്ചു.  
ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ടി.വി മോഹന കൃഷ്ണന്‍, പി.എസ് മുരളീധരന്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ജി.ജി വര്‍ഗീസ്, പി ജിജു, പ്രഭാ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

date