Skip to main content

സര്‍ക്കാരിന്റെആയിരംവികസന ദിനങ്ങളെവരച്ച്കാട്ടി പി.ആര്‍.ഡിസ്റ്റാള്‍

സര്‍ക്കാരിന്റെആയിരം ദിനാഘോഷത്തിന്റെ  ഭാഗമായിതിരൂര്‍സാംസ്‌കാരിക നഗരിയില്‍ നടക്കുന്ന പ്രദര്‍ശനത്തിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പിലെസ്റ്റാള്‍തിരൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ. ബാവഉദ്ഘാടനം ചെയ്തു.സര്‍ക്കാരിന്റെ  1000 നല്ല ദിനങ്ങളിലെവികസന പ്രവര്‍ത്തനങ്ങള്‍ പുതിയ പദ്ധതികള്‍, നേട്ടങ്ങള്‍ തുടങ്ങിയവയുടെ വിവരണങ്ങളുംവിവരങ്ങളും പി ആര്‍ ഡി സ്റ്റാളിലുണ്ട്. കൂടാതെ ജില്ലയില്‍ നടത്തിയവികസന പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്ററിയും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ചെയര്‍മാനൊപ്പം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍, അസിസ്റ്റന്റ് എഡിറ്റര്‍ ഗിരീഷ് എം. ശ്രീനാഥ്, കൗണ്‍സിലര്‍മാരായ നാജിതഅഷ്റഫ്, എം.പിശാന്ത, അഡ്വ. പി. ഹംസക്കുട്ടി, പി. കുഞ്ഞിമൂസ, പി. ശ്രീനിവാസന്‍, മുജീബ്താനാളൂര്‍, പി.പി ബഷീര്‍, കെ.എം അബ്ദു, ടി.കെ അബ്ദുള്‍റഷീദ് എന്നിവര്‍ പങ്കെടുത്തു.

 

date