Skip to main content

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ പുതിയ സംവിധാനങ്ങൾ;    ഗവർണർ ഉദ്ഘാടനം ചെയ്തു

 

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ യാത്രക്കാർക്കായുള്ള പുതിയ സംവിധാനങ്ങളുടെയും നിർമാണപ്രവൃത്തികളുടെയും ഉദ്ഘാടനം ഗവർണർ പി.സദാശിവം നിർവഹിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ പാസഞ്ചർ ബോർഡിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനവും അഡീഷണൽ ഏപ്രണിന്റെയും ഗ്രൗണ്ട് സപ്പോർട്ട് ഏര്യയുടെയും ശിലാസ്ഥാപനവും ഗവർണർ നിർവഹിച്ചു. കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ഇന്റർനാഷണൽ അറൈവൽ ബ്‌ളോക്കിന്റെയും യാത്രക്കാർക്ക്് വിമാനത്താവളത്തിലേക്ക് കയറുന്നതിനുള്ള ആധുനിക വിഡിജിഎസ് സംവിധാനത്തോടെയുള്ള പാസഞ്ചർ ബോർഡിങ് ബ്രിഡ്ജിന്റെയും ഉദ്ഘാടനവും നടന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു അധ്യക്ഷത വഹിച്ചു. എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ഗുരുപ്രസാദ് മൊഹാപത്രയും സംസാരിച്ചു. എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ദക്ഷിണമേഖല റീജ്യണൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്.ശ്രീകുമാർ, എയർഫോഴ്‌സ് സ്‌റ്റേഷൻ കമാൻഡർ പി.കെ. അവസ്തി, വിമാനത്താവള ഉപദേശകസമിതി അംഗം രവിചന്ദ്രൻ നായർ, തിരുവനന്തപുരം എയർപോർട്ട് ഡയറക്ടർ സി.വി.രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. 

പി.എൻ.എക്സ്. 667/19

date