Skip to main content

ആർ.സി.സി നിയമനത്തിൽ പട്ടികവിഭാഗങ്ങൾക്ക് സംവരണം ഉറപ്പുവരുത്തണമെന്ന് കമ്മീഷൻ

 

റീജിയണൽ ക്യാൻസർ സെന്ററിൽ ഓപ്പറേഷൻ തീയറ്റർ ടെക്‌നീഷ്യൻ തസ്തികയിൽ പട്ടികജാതിക്കാർക്കുള്ള സംവരണം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിർദ്ദേശിച്ചു.  സംവരണം നിഷേധിക്കുന്നുവെന്ന പരാതിയിൽ കമ്മീഷൻ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.  ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളിലെ 14 മുതൽ 17 വരെ ചട്ടങ്ങളിൽ നിഷ്‌കർഷിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിച്ച് റീജിയണൽ ക്യാൻസർ സെന്ററിലെ നിയമനങ്ങൾ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ നിയമനം നടത്തണമെന്ന് ആർ.സി.സി ഡയറക്ടറെ കമ്മീഷൻ അറിയിച്ചു.

പി.എൻ.എക്സ്. 669/19

date