Skip to main content

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

 

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) സംസ്ഥാന മിഷൻ ഓഫീസിൽ പ്രോഗ്രാം ഓഫീസർ തസ്തികയിലെ ഒരു ഒഴിവ് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നികത്തുന്നതിന് യോഗ്യരായ സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 

അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011. അപേക്ഷ ഫെബ്രവരി 28ന് വൈകിട്ട് നാല് മണിക്കകം ലഭിക്കണം. എഴുത്തുപരീക്ഷയും ഇൻർവ്യൂവും മാർച്ച് ഒന്ന് രാവിലെ 10ന് സംസ്ഥാന ദാരിദ്ര്യനിർമ്മാർജ്ജന മിഷൻ ഓഫീസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org

പി.എൻ.എക്സ്. 675/19

date