Skip to main content

ആയിരം ദിനം :  മൂന്നാം ദിവസത്തിലേക്ക്‌

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനിയില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ മൂന്നാം ദിവസത്തിലേക്ക്‌. മൂന്നാംദിന പരിപാടികളുടെ ഉദ്‌ഘാടനം ഉച്ചയ്‌ക്ക്‌ 2 ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ നിര്‍വ്വഹിക്കും. അഡ്വ. കെ. രാജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നവോത്ഥാനം, മാനവികത- ചരിത്രം, വര്‍ത്തമാനം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കേരളകലാമണ്ഡലം മുന്‍ രജിസ്‌ട്രാര്‍ ഡോ. എന്‍. ആര്‍. ഗ്രാമപ്രകാശ്‌ മോഡറേറ്ററാകും. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്‌, കാലടി ശ്രീ ശങ്കരാചാര്യര്‍ സംസ്‌കൃത സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. ധര്‍മരാജ്‌ അടാട്ട്‌, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഡോ. കെ.വി. കുഞ്ഞികൃഷ്‌ണന്‍ എന്നിവര്‍ വിഷയമവതരിപ്പിക്കും. കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍, മുന്‍ മേയര്‍ പ്രൊഫ. ആര്‍. ബിന്ദു, തളിക്കുളം ബ്ലോക്ക്‌ പ്രസിഡന്റ്‌ ഡോ. സുഭാഷിണി മഹാദേവന്‍, കേരള സാഹിത്യ അക്കാദമി പബ്ലിക്കേഷന്‍ ഓഫീസര്‍ ഇ.ഡി. ഡേവിസ്‌ എന്നിവര്‍ പങ്കെടുക്കും.6.30 ന്‌ തിരുവനന്തപുരം ഭാരത്‌ ഭവന്‍ അവതരിപ്പിക്കുന്ന നവോത്ഥാന ദൃശ്യ സംഗീതിക അരങ്ങേറും.

date