Skip to main content

കേന്ദ്ര സര്‍ക്കാര്‍ ഗ്രാമീണ്‍ പദ്ധതിയിലേക്ക്‌ പേരുകള്‍ ചേര്‍ക്കുന്നു

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക്‌ പഞ്ചായത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ്‌ യോജന (ഗ്രാമീണ്‍) പദ്ധതിയിലേക്ക്‌ നിലവിലുള്ള അര്‍ഹതാ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ഗുണഭോക്താക്കളുടെ പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. പഞ്ചായത്ത്‌ പരിധിയില്‍ വരുന്ന പടിയൂര്‍, പൂമംഗലം, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍, വേളൂക്കര എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരും, സ്വന്തമായി രണ്ട്‌ സെന്റെങ്കിലും ഭൂമിയുള്ളതും, വാസയോഗ്യമായ വീട്‌ ഇല്ലാത്തവരും ആയ ഗുണഭോക്താകള്‍ക്കാണ്‌ പേര്‌ ചേര്‍ക്കാന്‍ അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ അതത്‌ ഗ്രാമ പഞ്ചായത്ത്‌ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ്‌ എക്‌സ്റ്റന്‍ഷന്‍ ഓഫീസുമായി മാര്‍ച്ച്‌ ഒന്നിന്‌ മുമ്പായി ബന്ധപ്പെടേണ്ടതാണെന്ന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എസ്‌. രാധാകൃഷ്‌ണന്‍ അറിയിച്ചു.

date