Skip to main content

കാര്‍ഷിക-പാര്‍പ്പിട മേഖലകള്‍ക്കു ഊന്നല്‍ നല്‍കി  താന്ന്യം ഗ്രാമപഞ്ചായത്ത്‌ ബജറ്റ്‌

പാര്‍പ്പിട മേഖലയ്‌ക്കും കാര്‍ഷിക മേഖലയുടെ വികസനത്തിനും ഊന്നല്‍ നല്‍കി കൊണ്ട്‌ താന്ന്യം ഗ്രാമപഞ്ചായത്ത്‌ 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്‌ അവതരിപ്പിച്ചു. 16.54 കോടി വരവും 15.26 കോടി ചെലവും 1.27 കോടി നീക്കിയിരിപ്പുമുള്ള മിച്ചബജറ്റ്‌ ആണ്‌ അവതരിപ്പിച്ചത്‌. ബജറ്റില്‍ പാര്‍പ്പിടമേഖലക്കു 1.20 കോടി, ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ 2.6 കോടി, സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ക്കായി 5 കോടി കണ്ണഞ്ചിറ പുളിക്കെട്‌ സ്ഥിരമാക്കല്‍ 22 ലക്ഷം, ഹരിതകര്‍മസേന പദ്ധതിക്ക്‌്‌ 2 ലക്ഷം, സ്‌കൂളുകളുടെ നവീകരണത്തിന്‌ 8 ലക്ഷം, തെങ്ങു കൃഷി വികസനത്തിനായി 24 ലക്ഷം ഉള്‍പ്പെടെ കാര്‍ഷികമേഖലക്കു 45 ലക്ഷം രൂപയുമാണ്‌ ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്‌. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി എസ്‌ രാധാകൃഷ്‌ണന്റെ അദ്ധ്യക്ഷതയില്‍ വൈസ്‌ പ്രസിഡണ്ട്‌ രതി അനില്‍കുമാര്‍ ബജറ്റ്‌ അവതരിപ്പിച്ചു. സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്മാരായ കെ എസ്‌ ഷിബു, മീനസുനില്‍, വി ഐ അബുബക്കര്‍, വാര്‍ഡ്‌ അംഗങ്ങള്‍, താന്ന്യം സര്‍വീസ്‌ സഹകരണബാങ്ക്‌ പ്രസിഡണ്ട്‌ ഗോപിനാഥന്‍, സി ഡി എസ്‌ ചെയര്‍പേഴ്‌സണ്‍ മായാസുരേഷ്‌ എന്നിവര്‍ സംസാരിച്ചു.
 

date