Skip to main content

സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക്‌ പ്രാധാന്യം നല്‍കി  തളിക്കുളം ബ്ലോക്ക്‌ ബജറ്റ്‌

തളിക്കുളം ബ്ലോക്ക്‌ 2019-20 സാമ്പത്തികവര്‍ഷത്തെ ബജറ്റ്‌ അവതരണം നടന്നു. സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്കും ജലവിഭവ സംരക്ഷണത്തിനും ഊന്നല്‍ നല്‍കിയ ബജറ്റില്‍ ഭക്ഷ്യ സുരക്ഷ, ഉല്‍പാദന മേഖലയുടെ വളര്‍ച്ച അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ മേഖലയുടെ വികസനം എന്നിവക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്‌. 22.35 കോടി വരവും 20.95 കോടി ചെലവും 1.3 കോടി മിച്ചവും വരുന്ന ബഡ്‌ജെട്ടാണ്‌ അവതരിപ്പിച്ചത്‌. ഭവന നിര്‍മ്മാണത്തിന്‌ 4.58 കോടി, ആരോഗ്യമേഖല 1.33 കോടി, സ്‌ത്രീ ശാക്തീകരണം 27 ലക്ഷം, രൂപയും ബ്ലോക്കപ്രദേശം ഹരിതാഭമാക്കുക, ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചു പഞ്ചായത്തുകളിലായി ഒന്നരലക്ഷം ഫലവൃക്ഷതൈകള്‍ ഉത്‌പാദിപ്പിക്കുകയും. വനിതാ ഗ്രൂപ്പുകള്‍ക്ക്‌ വിവിധങ്ങളായ പദ്ധതികളും ക്ഷീരകര്‍ഷകര്‍ക്ക്‌ കാലിത്തീറ്റക്ക്‌ സബ്‌സിഡി നല്‍കല്‍, വലപ്പാട്‌ സി എച്‌ സി, വാടാനപ്പള്ളി സി എച്‌ സി എന്നിവിടങ്ങളില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനും ഹോസ്‌പിറ്റിലുകളുടെ വൈദ്യുതി ഉപയോഗത്തില്‍ സ്വയം പര്യാപ്‌തത നേടുക, ബ്ലോക്ക്‌ പരിധിയില്‍ വരുന്ന 8 സ്‌കൂളുകളില്‍ ഒരു സ്‌മാര്‍ട്ട്‌ ക്ലാസ്സ്‌റൂം നിര്‍മിക്കുക, യൂ പി സ്‌കൂളുകളിലും ബ്ലോക്ക്‌ പഞ്ചായത്തിലും തുമ്പൂര്‍മൂഴി മോഡല്‍ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ്‌ സ്ഥാപിക്കല്‍, വലപ്പാട്‌ ഹോസ്‌പിറ്റലില്‍ ഡയാലിസിസ്‌ യൂണിറ്റ്‌ നിര്‍മ്മാണം, കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി കാന്‍ തൃശൂര്‍ പദ്ധതി, കായികതാരങ്ങള്‍ക്ക്‌ പരിശീലനം നല്‍കുന്ന കളിത്തട്ടു പദ്ധതി എന്നിവയും ബഡ്‌ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ പ്രസിഡന്റ്‌ ഡോ. സുഭാഷിണി മഹാദേവന്റെ അധ്യക്ഷതയില്‍ വൈസ്‌ പ്രസിഡന്റ്‌ പി ശശികുമാര്‍ ബഡ്‌ജറ്റ്‌ അവതരണം നടത്തി. പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ ഷിജിത്‌ വടക്കുംചേരി, പി സാജിത, പി വിനു, സ്റ്റാന്റിംഗ്‌ കമ്മിറ്റി അംഗങ്ങളായ പി കെ ഗീത, സുലേഖ ജമാലു, പരന്ധന്‍ ദാസന്‍, ബ്ലോക്ക്‌ അംഗങ്ങള്‍, ബി ഡി ഒ ബി ഗീതാകുമാര്‍, വകുപ്പ്‌ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. 
 

date