Skip to main content
സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഡോക്യുമെന്ററി ഫെസ്റ്റിവെല്‍ ടിടിഐ പ്രിന്‍സിപ്പല്‍ കെ വി ഹരിദാസന്‍ ഉദ്ഘാടനം ചെയ്യുന്നു

ഡോക്യുമെന്ററി ഫെസ്റ്റിവൽ ആരംഭിച്ചു

 

മന്ത്രിസഭയുടെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ വകുപ്പ് ലൈബ്രറി കൗൺസിലിന്റെയും ചലച്ചിത്ര അക്കാദമിയുടെയും സഹകരണത്തോടെ  സംഘടിപ്പിക്കുന്ന അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സിനിമാ ക്യാമ്പ് ആരംഭിച്ചു. 

  ശിഷക് സദനിൽ ടിടിഐ പ്രിൻസിപ്പാൾ കെ വി ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ അധ്യക്ഷനായി. സംവിധായകൻ പ്രകാശൻ വാടിക്കൽ,  തിരക്കഥാകൃത്ത് യു പ്രസന്നകുമാർ എന്നിവർ ക്ലാസെടുത്തു. പി കെ ബൈജു, രാധാകൃഷ്ണൻ മാണിക്കോത്ത്, വിവി റിനേഷ്, പ്രസാദ് കൂടാളി എന്നിവർ സംസാരിച്ചു. ഡോക്യുമെന്ററി പ്രദർശനവും നടന്നു.

  ശനിയാഴ്ച രാവിലെ പത്തിന് ഡോ ജോസ്, ടി ദീപേഷ് എന്നിവർ ക്ലാസെടുക്കും. ജില്ലയിലെ 25 ലൈബ്രറികൾ കേന്ദ്രീകരിച്ച് തുടർ ദിവസങ്ങളിൽ ഫെസ്റ്റ് നടക്കും. 

 

date