Skip to main content

സൗജന്യ പരിശോധനയുമായി ആരോഗ്യ വകുപ്പ്

 

 

 രക്ത സമ്മര്‍ദവും ഷുഗറും പരിശോധിക്കാം സൗജന്യമായി. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് സൗജന്യ പരിശോധന ഒരുക്കിയിരിക്കുന്നത്. ആരോഗ്യവകുപ്പിലെ  നേഴ്‌സുമാരാണ്  പരിശോധന നടത്തുന്നത്. എന്താണ് പ്രമേഹം, പ്രമേഹത്തെ ചെറുക്കാനുള്ള മാര്‍ഗങ്ങള്‍, കുരങ്ങുപനിക്കെതിരെ ജാഗ്രത, സ്തനാര്‍ബുദം, പോഷകാഹാരം കൗമാരപ്രായത്തില്‍, വയറിളക്ക രോഗങ്ങളും പാനീയ ചികിത്സയും തുടങ്ങിയ വിഷയങ്ങളിലുളള ലഘുലേഖകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ജീവിതശൈലി രോഗങ്ങളെ നിയന്തിക്കാന്‍ നാരുള്ള ഭക്ഷണംകൊണ്ടുള്ള ഗുണങ്ങള്‍, രോഗങ്ങളെ ചെറുക്കാന്‍ ആന്റി- ഓക്‌സിഡന്റുകള്‍ എങ്ങനെ സഹായിക്കും, ദന്തക്ഷയം ഉണ്ടാകുന്നതെങ്ങനെ, കൊളസ്‌ട്രോള്‍ എങ്ങനെ നിയന്തിക്കാം, ദന്തക്ഷയം ഉണ്ടാകുന്നതെങ്ങനെ തുടങ്ങിയ വിഷയങ്ങളെകുറിച്ചുള്ള വിവരണങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജില്ലാ ആരോഗ്യ വകുപ്പ് മാസ് മീഡിയ ഓഫീസര്‍മാരായ കെ ഇബ്രാഹിം, ബി ടി ജാഫര്‍ എന്നിവരാണ് സ്റ്റാളിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

date