Skip to main content

സ്വകാര്യ കമ്പനികളുടെ കടന്നുവരവ്  ക്ഷീരകർഷകന് തിരിച്ചടിയാകും. : മന്ത്രി കെ.കൃഷ്ണൻകുട്ടി 

അമ്പലപ്പുഴ :  ക്ഷീരോൽപ്പാദന മേഖലയിലേക്ക് സ്വകാര്യ കമ്പനികളുടെ കടന്നുവരവ് കർഷകന് തിരിച്ചടിയാകുമെന്നും ലാഭത്തിന്റെ ഒരു രൂപ പോലും കർഷകന് ലഭിക്കുകയില്ലന്നും ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഈ മേഖലയുടെ തകർച്ച കർഷകന്റെ ആത്മഹത്യയ്ക്ക് മാത്രമേ കാരണമാകുവെന്നും മന്ത്രി പറഞ്ഞു.  ആലപ്പുഴ വണ്ടാനം  ടി.ഡി മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന രണ്ടു ദിവസത്തെ സംസ്ഥാന ക്ഷീരകർഷക പാർലമെന്റിനോട് അനുബന്ധിച്ച് ആഗോള വാണിജ്യ കരാറുകളും ക്ഷീര മേഖലയും എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാലിന്റെ ഓൺലൈൻ വിപണനം സാധാരണ കർഷകർക്ക് തിരിച്ചടിയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ ആയിരം ദിവസം പിന്നിടുമ്പോൾ പാലിന്റെ കാര്യത്തിൽ കേരളം സ്വയം പര്യാപ്തത നേടാൻ പ്രയത്നിക്കുകയാണെന്ന് വനം- മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. 

മിൽമ സഹകരണ ക്ഷീരോൽപാദന  യൂണിയനുകൾ, കേരള വെറ്റിനറി സർവ്വകലാശാല മൃഗസംരക്ഷണ വകുപ്പ് കേരള ഫീഡ്സ് എന്നിവ ചേർന്നാണ് പാർലമെൻറ് സംഘടിപ്പിച്ചിരിക്കുന്നത്.കേരള വെറ്റിനറി സർവകലാശാല മണ്ണുത്തി ഡയറി ഫാക്കൽറ്റി ഡോ പി സുധീർ ബാബു, സംസ്ഥാന പ്ലാനിങ് ബോർഡ് മെമ്പർ ഡോ രവി രാമൻ.കെ, യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രം മുൻ ചീഫ് ടെക്നിക്കൽ അഡൈ്വസർ കെ.എൻ .എസ് നായർ, ് പ്രൊഫ. ഡോ മുരളി കല്ലുമ്മൽ, മിൽമ ചെയർമാൻ പി.എ ബാലൻ, ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്.ശ്രീകുമാർ, ബിനോയ് വിശ്വം എന്നിവർ ഓപ്പൺ ഫോറത്തിൽ സംസാരിച്ചു.

 

ജൈവ പച്ചക്കറി കൃഷിയുടെ പ്രാധാന്യമറിയിച്ച് 

 കാർഷിക സെമിനാർ 

 

ആലപ്പുഴ :സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി ഇ. എം. എസ് സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ ജൈവ പച്ചക്കറി കൃഷിയുടെ പ്രാധാന്യം പ്രമേയമാക്കി കാർഷിക സെമിനാർ സംഘടിപ്പിച്ചു. ജൈവ കൃഷി രീതികൾ, പോഷക മൂല്യം, സുരക്ഷിത ഭക്ഷണം -സംരക്ഷിത ഭക്ഷണം, ജൈവ കൃഷി ഇനങ്ങൾ, സസ്യ സംരക്ഷണം  തുടങ്ങിയ വിഷയങ്ങൾ സെമിനാർ ചർച്ച ചെയ്തു. കൃഷി വകുപ്പ് റിട്ടയേർഡ് ജോയിന്റ് ഡയറക്ടർ പി. എസ് സോമൻ സെമിനാറിൽ ക്ലാസ് നയിച്ചു. ജൈവ കൃഷി രീതികളെ കുറിച്ചുള്ള കർഷകരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.പ്രകൃതിയോട് ഇണങ്ങിയുള്ള കൃഷി രീതി ആയതിനാൽ  ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് ജൈവ പച്ചക്കറിയുടെ ഉപയോഗവും കൃഷിയുമെന്ന് അദ്ദേഹം പറഞ്ഞു.കുറഞ്ഞ ഭൂപ്രദേശത്തു കൃഷി ചെയ്യാവുന്ന രീതിയാണ് ജൈവ പച്ചക്കറി കൃഷി രീതി.കീട നാശിനികൾ മൂലം ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനും ജൈവ പച്ചക്കറി കൃഷിയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷേർളി ജോസ് സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. പങ്കെടുത്ത കർഷകർക് സൗജനമായി പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.

 

date