Skip to main content

വോട്ടര്‍ പട്ടിക പുതുക്കല്‍ - പോളിങ് ബൂത്തുകളില്‍ പ്രത്യേക ക്യാമ്പുകള്‍

 

    ലോകസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് സമ്മതിദായകര്‍ക്ക് തങ്ങളുടെ പേര് സമ്മതിദായക പട്ടികയിലുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനായി ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തുകളിലും  മാര്‍ച്ച്  രണ്ട്, മൂന്ന് തിയതികളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തും.
ഈ സാഹചര്യത്തില്‍ ക്യാമ്പു ദിവസങ്ങളില്‍ ബി.എല്‍.ഒ. മാര്‍ സമ്മതിദായക പട്ടികയുടെ പകര്‍പ്പ് സഹിതം സമ്മതിദായകരുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ സജ്ജമായി ബന്ധപ്പെട്ട പോളിംഗ് ബൂത്തുകളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണെന്ന്  ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

date