Skip to main content

വരള്‍ച്ച നേരിടാന്‍ കര്‍മ പദ്ധതി തയ്യാറാക്കണമെന്ന് ഡോ.മന്ത്രി കെടിജലീല്‍

പ്രളയ ശേഷം അഭിമുഖീകരിക്കാനിരിക്കുന്ന വരള്‍ച്ച നേരിടാന്‍ കൃത്യമായ കര്‍മപദ്ധതി തയ്യാറാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി  മന്ത്രി ഡോ.കെ.ടിജലീല്‍.  കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുക യായിരുന്നു മന്ത്രി.  ഭൂഗര്‍ഭ ജലനിരപ്പില്‍ മുന്‍വര്‍ഷത്തേക്കാള്‍ വ്യതിയാനം കാണുന്നുണ്ടെങ്കില്‍ കൃത്യമായ വിവരശേഖരണം നടത്തണം. ജലസമൃദ്ധമായ ക്വാറികള്‍ ജിയോളജി വകുപ്പ് കണ്ടെത്തണം. അവയിലെ വെള്ളം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണം.   തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മിനി പമ്പയില്‍ സ്ഥിര ംതടയണ നിര്‍മിക്കാന്‍ നടപടി തുടങ്ങണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഭൂജല വകുപ്പിന്റെ നിരീക്ഷണ കിണറുകളില്‍ 11.11 ശതമാനം കിണറുകളില്‍ ഒരുമീറ്ററിലധികം ജലനിരപ്പ് താഴ്ന്നിട്ടുണ്ടെന്ന് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.   22 ശതമാനം കിണറുകളില്‍ അര മീറ്ററി ലധികം വെള്ളം താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഫെബ്രുവരി മാസത്തെ ജലനിരപ്പുമായി താരതമ്യപ്പെടുത്തിയുള്ള കണക്കാണിത്. ചില പ്രദേശങ്ങളിലെ കുഴല്‍ കിണറുകളില്‍ ആറ്മീറ്റര്‍ വരെ ജലനിരപ്പ് കുറഞ്ഞതായി കാണുന്നുണ്ടെന്നും ഭൂഗര്‍ഭജല വകുപ്പ്അറിയിച്ചു. ജില്ലയിലെ മിക്ക നദികളും ജനുവരി അവസാനത്തോടെ ഒഴുക്ക് നിലച്ചത് ആശങ്കാജനകമാണെന്ന് വാട്ടര്‍അതോറിറ്റി അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. സാധാരണ മാര്‍ച്ച് മാസം അവസാനത്തോടെ മാത്രമാണ് നദികളിലെ ഒഴുക്ക് നിലക്കുന്നത്.  
വരള്‍ച്ച നേരിടാന്‍ വിവിധവകുപ്പുകള്‍സ്വീകരിച്ച നടപടികള്‍സംബന്ധിച്ച റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കണമെന്ന് ജില്ലാകലക്ടര്‍ അമിത്മീണ ജില്ലാതല ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
ഡപ്യൂട്ടി കലക്ടര്‍ ജെ.ഒഅരുണ്‍, എഡിഎം പി. സയ്യിദ്അലി, തിരൂര്‍ ആര്‍ഡിഒ മെഹറലി, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍യോഗത്തില്‍ പങ്കെടുത്തു.

 

date