Skip to main content

കാടിന്റെ മക്കളുടെ ജീവിതാകാശങ്ങളിലേക്ക് ജാലകം തുറന്നിട്ട് കുടുംബശ്രീ

നങ്ക മോട-മലയാളത്തില്‍ പറഞ്ഞാല്‍ നമ്മുടെ ആകാശം. അതായത് കാട്ടു നായ്ക്കരായ കാടിന്റെ മക്കളുടെ ആകാശം. അവരുടെ സ്വത്വം, പാരമ്പര്യം, ജീവിത സംസ്‌കാരം അതാണ് കുടുംബശ്രീ പുറംലോകത്തെ അറിയിക്കുന്നത്. നിലമ്പൂര്‍ മേഖലയില്‍ അധിവസിക്കുന്ന കാട്ടുനായ്ക്കരുടെയും ചോലനായ്ക്കരുടെയും നാടന്‍ ഉപകരണങ്ങളും തേന്‍ ഉള്‍പ്പെടെയുള്ള വനവിഭവങ്ങളുമാണ്‌സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായുള്ള തിരൂരിലെ പ്രദര്‍ശന നഗരിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഒരുക്കിയിരിക്കുന്നത്. കാട്ടുവിഭവങ്ങള്‍ശേഖരിക്കുന്ന കൂതിക്കൊട്ട, പക്ഷികളെ പിടികൂടാനുള്ള കൂടകെണി, പൊന്നരിക്കാനുപയോഗിക്കുന്ന മരവി, തേനെടുക്കുന്ന കത്തിയായ പള്ളിക്കുഴല്‍, പണിയ വിഭാഗക്കാര്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കായി ഉപയോഗിക്കുന്ന തുടി, മൃഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന കരായി, സംഗീത ഉപകരണമായ തുണണി,  ചിലമ്പ്, ഭോല്‍മറൈ, കൈതോല, മീന്‍കൂട്, പാളത്തൊട്ടി, കാട്ടുതേന്‍, കിണ്ണംതുടങ്ങിമുപ്പതിലധികം ഇനങ്ങളാണ്കുടുംബശ്രീ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. ആദിവാസി വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി കുടുംബശ്രീ ജില്ലാ മിഷന്‍ സ്പെഷ്യല്‍ പ്രൊജ്ട് പ്രകാരം ട്രൈബല്‍ ആനിമേറ്റര്‍മാരെ നിയോഗിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രദര്‍ശനം ഒരുക്കിയത്. നങ്കമോട എന്ന പേരില്‍കുടുംബശ്രീ ഫെബ്രുവരി 16 മുതല്‍ 18 വരെ നിലമ്പൂരില്‍ പ്രദര്‍ശനവും അനുബന്ധപരിപാടികളുംസംഘടിപ്പിച്ചിരുന്നു.

 

date