Skip to main content

അരനൂറ്റാണ്ട് പിന്നിട്ട മലപ്പുറം': സെമിനാര്‍സംഘടിപ്പിച്ചു

മന്ത്രിസഭാആയിരം ദിനാഘോഷങ്ങളുടെ ഭാഗമായിതിരൂരില്‍ നടക്കുന്ന പ്രദര്‍ശന-വിപണന മേളയില്‍കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സംഘടിപ്പിച്ച 'അരനൂറ്റാണ്ട് പിന്നിട്ട മലപ്പുറം' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ടി.കെഹംസ ഉദ്ഘാടനം ചെയ്തു. മാപ്പിളമാര്‍ എന്നു പറയുന്നത്അറേബ്യയില്‍ നിന്നുംവന്നവരല്ലെന്നും പിന്നോക്ക ജാതികളില്‍ നിന്നും മതംമാറി വന്ന ഇവരുടെ കലകളില്‍ നിന്നും ഉള്‍ത്തിരുഞ്ഞ് വന്നതാണ് മാപ്പിളകലകളെന്നും ടി.കെഹംസ പറഞ്ഞു. ജ•ികള്‍ക്കെതിരെ പോരാട്ടം നടത്തി വിജയിച്ചവരായിരുന്നു മാപ്പിളമാരെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സംസ്‌കാരങ്ങളെയും സ്വീകരിക്കാന്‍ മാതൃകകാണിച്ച മനസ്സാണ് മലപ്പുറത്തിന്റേതെന്ന് സെമിനാറില്‍ സംസാരിച്ച പ്രശസ്ത ചരിത്രകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു. ഭൂപ്രകൃതിയിലെ വൈവിധ്യം പോലെ സംസ് കാരത്തിലും വൈവിധ്യം കാണാനാവും. ഏതു സാഹചര്യത്തോടും പൊരുത്തപ്പെട്ട് ജീവിക്കാനുള്ള കരുത്ത് മലപ്പുറത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ബ്രിട്ടീഷ് അധിനിവേശക്കാലത്ത് സ്വന്തം തന്ത്രങ്ങള്‍ കൊണ്ട് സ്വത്തും ശരീരവും സംരക്ഷിച്ചവരായിരുന്നു ജില്ലയിലെ സ്ത്രീകള്‍ എന്ന് സെമിനാറില്‍ സംസാരിച്ച ഡോ. ഷംസാദ് ഹുസൈന്‍ പറഞ്ഞു. 1921 കാലഘട്ടങ്ങളില്‍ആണുങ്ങളെ പാടെതുടച്ചുമാറ്റപ്പെട്ട കാലത്ത് സ്ത്രീകളാണ് മലപ്പുറത്തെ കാത്തത്. പുരുഷാധിപത്യത്തെ ചോദ്യം ചെയ്ത സ്ത്രീ കലാകാരികളും കവയിത്രികളും ജില്ലയില്‍ നിന്നുണ്ടായിട്ടുണ്ട്. ചരിത്രം പലപ്പോഴും അവരെ വിസ്മരിച്ചു. സ്ത്രീകള്‍ ആരാധ്യരാവുന്ന ചരിത്രവും മലപ്പുറത്തിനുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ജില്ലയുടെ സാഹിത്യവും സംസ്‌കാരവും എന്ന വിഷയത്തില്‍ ബഷീര്‍ചുങ്കത്തറ സംസാരിച്ചു. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് മോഡറേറ്ററായിരുന്നു.

 

date