Skip to main content
ദേശീയ ഭക്ഷ്യഭദ്രതാ നിയമം   സംസ്ഥാനത്ത്  നടപ്പിലാക്കുന്നതിനും നിയമത്തെക്കുറിച്ച്  ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുന്നതിനുമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഏകദിന ശില്‍പശാല.

ദേശീയ ഭക്ഷ്യഭദ്രതാനിയമം : ജനപ്രതിനിധികള്‍ക്കായി ശില്‍പശാല നടത്തി

 

 

ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013   സംസ്ഥാനത്ത്  നടപ്പിലാക്കുന്നതിനും നിയമത്തെക്കുറിച്ച്  ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുന്നതിന് ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും പ്രസിഡന്റുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍,   മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ എന്നിവര്‍ക്കായി  ഏകദിന ശില്‍പശാല  കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി.   

ശില്‍പശാലയില്‍ പീരുമേട് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍  പി.ബി. അജിത്കുമാര്‍     ക്ലാസ്സ് നയിച്ചു.   സാധാരണജനങ്ങള്‍ക്ക് ഭക്ഷണം നിയമപരമായ അവകാശമാണ്.     സംസ്ഥാനത്ത്  മുഴുവന്‍ റേഷന്‍ കാര്‍ഡുടമകളും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. സംസ്ഥാനത്ത് നിയമം  നടപ്പിലാക്കി വരികയാണെന്നും ജില്ലയിലെ മുഴുവന്‍ റേഷന്‍കടകളിലും ഈ-പോസ് മെഷീന്‍ സ്ഥാപിച്ച് ഉപഭോക്താക്കളെ തിരിച്ചറിഞ്ഞുകൊണ്ട് റേഷന്‍വിതരണം നടത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.   ജില്ല, താലൂക്ക്, റേഷന്‍കടതലത്തില്‍  വിജിലന്‍സ് കമ്മിറ്റികളുടെ രൂപീകരണവും സോഷ്യല്‍ ഓഡിറ്റിംഗിനുള്ള  പ്രാരംഭ നടപടികളും  ആരംഭിച്ചതായും ശില്‍പ്പശാലയില്‍  അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി.ഡേവിസ്, സീനിയര്‍ സൂപ്രണ്ട് എന്‍.ജെ. ഷാജിമോന്‍ തുടങ്ങിയവര്‍ ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി.

date