Skip to main content
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെയും വകുപ്പ് തല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ സംസാരിക്കുന്നു.

കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കണം - ജില്ലാ കലക്ടര്‍

 

 

ജില്ലയിലെ കുടിവെള്ള പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ ഉദ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കലക്ട്രേറ്റില്‍ വിളിച്ചു ചേര്‍ത്ത ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കുന്ന കുടിവെള്ള പദ്ധതികളുടെ കേടുപാടുകള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെണ്‍ത്തി ജലവിതരണം ആരംഭിക്കണം. കുടിവെള്ള സ്രോതസുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ടാങ്കറുകള്‍ മുഖേന  ഗ്രാമപഞ്ചായത്തുകള്‍ വെള്ളമെത്തിക്കണം. ഇതിനായി പ്ലാന്‍ ഫണ്ടണ്‍് ഉപയോഗിക്കാം. ഫണ്ടണ്‍് ഇല്ലാത്ത സാഹചര്യമുണ്‍െണ്ടങ്കില്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടാല്‍ കുടിവെള്ള വിതരണത്തിനായി തുക ലഭ്യമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കുടിവെള്ള പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്ന സ്ഥിതി ഉണ്ടണ്‍ാകാന്‍ പാടില്ല എന്നും ഇക്കാര്യത്തില്‍ ഉദ്യാഗസ്ഥരുടെ സത്വര ശ്രദ്ധ ഉണ്‍ണ്ടാകണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ ഡി എം അനില്‍ ഉമ്മന്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍, റവന്യു, വാട്ടര്‍ അതോറിറ്റി, ഭൂജല വകുപ്പ്, ജലനിധി, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date