Skip to main content
തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ വരവ് ചിലവ് കണക്കുകളെ കുറിച് സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമായി  കലക്ടറേററ്  കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍  ഡി.വി സിംഗ് സംസാരിക്കുന്നു

സ്വതന്ത്രവും നീതി പൂര്‍വവുമായ തിരഞ്ഞെടുപ്പ് നടത്തണം :ഡി.വി സിംഗ്

 

 

സ്വതന്ത്രവും നീതി പൂര്‍വകവുമായ ലോകസഭ  തിരഞ്ഞെടുപ്പായിരിക്കണം ഇത്തവണ നടത്തേണ്ടത് എന്നു തിരഞ്ഞെടുപ്പ് നിരീക്ഷകന്‍  ഡി.വി സിംഗ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ വരവ് ചിലവ് കണക്കുകളെ കുറിച്ച് സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമായി  കലക്ടറേററ്  കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന  യോഗത്തില്‍ സംസാരിക്കുക ആയിരിന്നു അദ്ദേഹം. 

      

   24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ സി-വിജില്‍ സംവിധാനം വഴി  ലഭിക്കുന്ന പരാതികള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ കഴിയുമെന്നും  സി - വിജില്‍ ആപ്പ് ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ ലഭ്യമാണെന്നും  അദ്ദേഹം പറഞ്ഞു. വോട്ടിനായി പണം നല്‍കല്‍, പ്രേരിപ്പിക്കല്‍, ഭീഷണി, സ്വകാര്യസ്ഥലങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കല്‍, മറ്റ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് സി-വിജില്‍ മുഖേന പരാതി നല്‍കാം. അതോടൊപ്പം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  പെയ്ഡ് ന്യൂസുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കല്‍,  മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ള പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കല്‍ എന്നിവയ്ക്കായി  മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മറ്റിയെയും നിയോഗിച്ചിട്ടുണ്ട്. 

   

   യോഗത്തില്‍ തിരഞ്ഞെടുപ്പ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അജി ഫ്രാന്‍സിസ്,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. 

date