Skip to main content
ഇടുക്കി ജില്ലാ ലീഡ് ബാങ്ക് അവലോകന യോഗത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ ക്രെഡിറ്റ് പ്ലാന്‍ പ്രകാശനം ചെയ്യുന്നു

ഇടുക്കി ജില്ലാ ലീഡ് ബാങ്ക് അവലോകന യോഗം

 

 

2018-19 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍  31ന് അവസാനിച്ച മൂന്നാം പാദ വായ്പാ നിക്ഷേപാനുപാത അവലോകന യോഗം സംഘടിപ്പിച്ചു. തൊടുപുഴ ഹോട്ടല്‍ പേള്‍ റോയലില്‍ നടന്ന ചടങ്ങില്‍ തൊടുപുഴ അഡിഷണല്‍ തഹസില്‍ദാര്‍ എ ആര്‍ ലത അദ്ധ്യക്ഷ ആയിരുന്നു. 2018 ഡിസംബര്‍ 31 വരെ 17569 കോടി രൂപയുടെ പണമിടപാടുകളാണ് ജില്ലയിലെ  ബാങ്കുകളില്‍ നടത്തിയത്. ഇതില്‍ ബാങ്ക് നിക്ഷേപണം  7908 കോടിയും വായ്പ്പ 9661 കോടിയുമാണ്. മുന്‍ഗണനാ വിഭാഗമായ കാര്‍ഷിക മേഖലയില്‍ 3864 കോടിയും (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭം) എം.എസ്. എം. ഇ വിഭാഗത്തില്‍ 940 കോടിയും മറ്റുള്ളവയ്ക്ക് 1606 കോടി രൂപയും ചേര്‍ത്ത് ആകെ തുക 6410 കോടി രൂപയുടെ വായ്പ്പയാണ് നല്‍കിയിരിക്കുന്നത്.

 

2019-20 സാമ്പത്തിക വര്‍ഷത്തെ ക്രെഡിറ്റ് പ്ലാന്‍ തൊടുപുഴ അഡിഷണല്‍ തഹസില്‍ദാര്‍ എ ആര്‍ ലത  പ്രകാശനം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം 6076 കോടി രൂപ ആയിരുന്നപ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം 6683 കോടി രൂപയാണ്. കൂടാതെ ഉജ്ജീവന്‍ ലോണ്‍ സംബന്ധിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും  യോഗത്തില്‍ വിശദീകരിച്ചു. എല്‍.ഡി. എം രാജഗോപാലന്‍ ജി, യൂണിയന്‍ ബാങ്ക് എ.ജി.എം വി.പ്രദീപ്, ആര്‍.ബി.ഐ ഇടുക്കി ജില്ലാ ലീഡ് ഓഫീസര്‍ വി.ജയരാജ്, നബാര്‍ഡ് ജില്ലാ ഓഫീസര്‍ അശോക് കുമാര്‍ നായര്‍ തുടങ്ങിയവര്‍ മീറ്റിംഗില്‍ സംസാരിച്ചു. ജില്ലയിലെ വിവിധ ബാങ്ക് ഉദ്യോഗസ്ഥരും  സര്‍ക്കാര്‍ വകുപ്പ് തല ഉദ്യോഗസ്ഥരും  പരിപാടിയില്‍ പങ്കെടുത്തു. 

date