Skip to main content
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലയിലെ ആന്റി ഡിഫേഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കലക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തുന്നു.

ആന്റി ഡിഫേഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ  പ്രവര്‍ത്തനം വിലയിരുത്തി.

 

 

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലയിലെ ആന്റി ഡിഫേഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിലയിരുത്തി. കലക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത ആന്റി ഡിഫേഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ സസ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ചോദിച്ചറിഞ്ഞു. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളും  നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. പ്രിന്ററുടെയും പബ്ലിഷറുടെയും പേര് പ്രിന്റ് ചെയ്യാതെ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകള്‍ നീക്കം ചെയ്യുന്നതോടൊപ്പം സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തുന്നതിനായി കൃത്യസമയത്ത്   റിപ്പോര്‍ട്ട് ചെയ്യണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. എ ഡി എം അനില്‍ ഉമ്മന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജോസ് ജോര്‍ജ്, ഫിനാന്‍സ് ഓഫീസര്‍ അജി ഫ്രാന്‍സിസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date