Skip to main content

മാണ്ടാട് ഉപതെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടിക പുതുക്കുന്നു

 

 

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മാണ്ടാട് 13 ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനായി വോട്ടര്‍പട്ടിക പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ഇന്നു (ഏപ്രില്‍ 25) പ്രസിദ്ധീകരിക്കും. അകാശവാദമോ ആക്ഷേപമോ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി മെയ് 10 ആണ്. 18 നുളള്ളില്‍ അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും തീര്‍പ്പുകല്‍പിച്ച് 20 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. 2015 ലെ പൊതു തിരഞ്ഞെടുപ്പിലോ അതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലോ ഉപയോഗിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് കരട് വോട്ടര്‍പട്ടിക തയ്യാറാക്കുക. 2019 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരുള്‍പ്പെടുത്താം. പേരു ചേര്‍ക്കാനുള്ള അപേക്ഷകള്‍ മുട്ടില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

date