Skip to main content

തെരഞ്ഞെടുപ്പ് അവലോകനം നടത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഏ ആര്‍ ഒ, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ എന്നിവരുടെ യോഗം തൃശൂര്‍ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ പി കെ സേനാപതിയുടെ അധ്യക്ഷതയില്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ ചേര്‍ന്നു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളിലെ ഉയര്‍ന്ന, താഴ്ന്ന പോളിങ് ശതമാനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി വി അനുപമ, അസി. കളക്ടര്‍ പ്രേം കൃഷ്ണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date