Skip to main content

തെരഞ്ഞടുപ്പുദിനത്തില്‍ ഭക്ഷണവിതരണം നടത്തി  കുടുംബശ്രീ

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പുദിനത്തില്‍ ഭക്ഷണവിതരണം നടത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍ മാതൃകയായി. ജില്ലയിലെ 750 ബൂത്തുകളിലും മണലൂരിലെ തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണ കേന്ദ്രത്തിലുമായി 6000- ഓളം ഉദ്യോഗസ്ഥര്‍ക്ക് ന്യായവില ഭക്ഷണമാണ് വിതരണം നടത്തിയത്. പുതുക്കാട്, ഒല്ലൂര്‍, ഗുരുവായൂര്‍, വടക്കാഞ്ചേരി എന്നീ 4 നിയോജകമണ്ഡലങ്ങളില്‍ പൂര്‍ണമായും കുന്നംകുളം മണ്ഡലത്തില്‍ ഭാഗികമായുമാണ് ഭക്ഷണവിതരണം നടത്തിയത്. കുടുംബശ്രീ സി.ഡി.എസ്സ് ചെയര്‍പേഴ്‌സന്മാരുടെ നേതൃത്വത്തില്‍ പോളിംഗ് സ്റ്റേഷനുകളിലും, കളക്ഷന്‍ കേന്ദ്രങ്ങളിലും ഭക്ഷണം എത്തിച്ചു. കഫേ കുടുംബശ്രീ യുണിറ്റുകള്‍ക്കു പുറമെയായി കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരിസരപ്രദേശങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ചും വിഭവങ്ങള്‍ ഒരുക്കിയിരുന്നു. പൂര്‍ണമായും ഹരിത ചട്ടനിയമങ്ങള്‍ പാലിച്ചായിരുന്നു ഭക്ഷണവിതരണം. ഇതോടൊപ്പം കുടിവെള്ള വിതരണവും നടത്തി.

date