Skip to main content

എറണാകുളം അറിയിപ്പുകള്‍

എറണാകുളം അറിയിപ്പുകള്‍

വാഹന ലേലം

കൊച്ചി: എറണാകുളം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ പിടിച്ചെടുത്തിട്ടുള്ളതും സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടിയിട്ടുള്ളതുമായ, ഓട്ടോറിക്ഷ-1, ഇരുചക്രവാഹനങ്ങള്‍-35, കാര്‍-1, കണ്ടം ചെയ്ത വകുപ്പുതല വാഹനമായ ഫോര്‍ഡ് ഐക്കണ്‍ കാര്‍-1 എന്നീ വാഹനങ്ങള്‍ എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിലവിലുള്ള ലേല വ്യവസ്ഥകള്‍ക്കു വിധേയമായി മെയ് 30 രാവിലെ 11.00 -ന് മാമല എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ (ഫോണ്‍-0484-2786848) പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേല നിബന്ധനകളും മറ്റു വിവരങ്ങളും എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ നിന്നോ ജില്ലയിലെ മറ്റ് എക്‌സൈസ് ഓഫീസുകളില്‍ നിന്നോ ലഭിക്കും. വാഹനങ്ങള്‍ നേരില്‍ പരിശോധിക്കണമെന്ന് താല്‍പര്യമുള്ളവര്‍ക്ക് അവ സൂക്ഷിച്ചിരിക്കുന്ന ഓഫീസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാം.

പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ വിതരണം

കൊച്ചി: സംസ്ഥാനത്തെ പ്രീമെട്രിക് കോഴ്‌സുകള്‍ക്ക് (പത്താംക്ലാസ് വരെ) പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാര്‍ഥികള്‍ക്ക് 2019-20 വര്‍ഷം വിദ്യാഭ്യാസാനുകൂല്യം വിതരണം നടത്തുന്നത് വകുപ്പിന്റെ ഇ-ഗ്രാന്റ്‌സ് 3.0 വെബ്‌പോര്‍ട്ടല്‍ വഴിയാണ്. വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ അതത് പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെട്ട് ലോഗിന്‍ ഐഡിയും, പാസ്വേഡും ലഭ്യമാക്കുകയും കുട്ടികളുടെ ഡാറ്റ എന്‍ട്രി നടത്തി അപേക്ഷകള്‍ പട്ടികജാതി വികസന ഓഫീസിലേക്ക് ഫോര്‍വേഡ് ചെയ്യണം. സ്‌കൂള്‍ അദ്ധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ലംപ്‌സം ഗ്രാന്റ് വിതരണം പൂര്‍ത്തിയാക്കേണ്ടതിനാല്‍ സ്ഥാപനമേധാവികള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. ഓണ്‍ലൈന്‍ നടപടികള്‍ സംബന്ധിച്ച മാര്‍ഗരേഖ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും.

കേരള പി.എസ്.സി ഡ്രൈവര്‍ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷ

കൊച്ചി: കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസസ് നടത്തുന്ന വിവിധ അതോറിറ്റികളിലേക്കുള്ള െ്രെഡവര്‍ ഗ്രേഡ്  2 (എല്‍.ഡി.വി) ഡിററ്റ് & എന്‍.സി.എ (കാറ്റഗറി നമ്പര്‍.225/2016, 143/2016 മുതല്‍ 148/16) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ചുരുക്കപ്പട്ടികയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രായോഗിക പരീക്ഷ 2019 മെയ് 16, 17 തീയതികളില്‍, തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹൈസ്‌ക്കൂള്‍ മൈതാനിയില്‍ നടത്തുന്നതാണ്. പരീക്ഷക്ക് അര്‍ഹരായവര്‍ കേരള പി.എസ്.സി യുടെ www.keralapsc.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റും മറ്റ് നിര്‍ദ്ദേശങ്ങളും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് കൃത്യസമയത്ത് എത്തണം. 

date